ഫാദര്‍ തോമസ് കോട്ടൂർ സിസ്റ്റർ സ്റ്റെഫി എന്നിവരുടെ ആവശ്യം അംഗീകരിക്കാന്‍ ആവില്ലെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്
കൊച്ചി:സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസില് വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഒന്നും മുന്നും പ്രതികളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഫാദര് തോമസ് കോട്ടൂർ സിസ്റ്റർ സ്റ്റെഫി എന്നിവരുടെ ഇടക്കാല ആവശ്യം അംഗീകരിക്കാൻ ആവില്ലെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്.
എഫ്ഐആര്, കേസ് ഡയറി, സാക്ഷി മൊഴികൾ ഉൾപ്പടെയുള്ള രേഖകൾ പരിശോധിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. രേഖകൾ ഹാജരാക്കാമെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവരുടെയും ഹർജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും. കേസില് വിചാരണ നേരിടുന്നതിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ റ്റി മൈക്കിൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയില് വാദം തുടരും.
