ഗോള്‍ഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ  പരിക്കേറ്റ നാവിക കമാൻഡര്‍ അഭിലാഷ് ടോമി ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ 21 നാണ് കമാൻഡര്‍ അഭിലാഷ് ടോമിയുടെ തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്.

ദില്ലി:പായ്‍വഞ്ചി മത്സരത്തിനിടെ അപകടത്തിൽ പരിക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലി ആർമി റിസർച്ച് ആൻറ് റഫറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗോള്‍ഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ പരിക്കേറ്റ നാവിക കമാൻഡര്‍ അഭിലാഷ് ടോമി ഇന്നലെയാണ് ഇന്ത്യയിലെത്തിയത്. സെപ്റ്റംബര്‍ 21 നാണ് കമാൻഡര്‍ അഭിലാഷ് ടോമിയുടെ തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് കമാൻഡര്‍ അഭിലാഷ് ടോമിയേയും വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ പടക്കപ്പല്‍ ഐഎൻഎസ് സാത്പുര കിഴക്കൻ നാവിക സേനാ ആസ്ഥാനമായ വിശാഖപട്ടണത്ത് എത്തിയത്.