അബുദാബി എമിറേറ്റ്‌സില്‍ മെയ്മാസം മുതല്‍ ജലവൈദ്യുതി ബില്ലുകള്‍ പൂര്‍ണ്ണായും ഓണ്‍ലൈന്‍ വഴിയായിരിക്കും. ഉപഭോക്താവിനെതേടി ബില്ലുകള്‍ ഇനി താമസസ്ഥലതെത്തില്ല. കടലാസില്‍ ബില്‍ നല്‍കുന്നനേരത്തെ പകുതിയാക്കി കുറച്ചിരുന്നു. www.addc.ae വെബ്‌സൈറ്റ് വഴിയും ബില്‍ വിവരങ്ങള്‍ അറിയാനാകുമെന്ന് വിതരണക്കമ്പനി മേധാവി സഈദ് മുഹമ്മദ് അല്‍ സുവൈദി അറിയിച്ചു.
ഉപയോക്താക്കള്‍ നിലവിലെ വിലാസം നല്‍കാനന്‍ തയ്യാറാവണമെന്ന് സഈദ് അഭ്യര്‍ഥിച്ചു. ടെലിഫോണ്‍ നമ്പര്‍, ഇ–മെയില്‍ എന്നിവ വെബ്‌സൈറ്റ് വഴിയോ 8002332 ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചോ നല്‍കാം.
ഭിന്നശേഷിയുള്ളവര്‍ക്കും പ്രായാധിക്യമുള്ളവര്‍ക്കും പരമ്പരാഗത ബില്‍ സംവിധാനം ആവശ്യമെങ്കില്‍ തുടരാന്‍ കമ്പനി അനുവദിക്കും. അക്കാര്യം അധികൃതരെ അറിയിക്കണം. നിലവില്‍ എമിറേറ്റിലെ 47 ശതമാനം ആളുകള്‍ കടലാസ് ബില്‍ കൈപ്പറ്റുന്നവരാണ്.
