കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് അബുദാബിയില്‍ രണ്ട് വ്യത്യസ്‍ത അപകടങ്ങളില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുരുതരമാണ്. അബുദാബി- ദുബായി ഹൈവേയിലെ മുഹമ്മദ് ബിന്‍ റാഷിദ് റോഡfല്‍ കിസാദ് പാലത്തിനടുത്തായിരുന്നു അപകടം.
രാവിലെ എട്ടരയ്‍ക്കും പത്തുമണിക്കും രണ്ട് വ്യത്യസ്‍ത അപകടങ്ങളിലാണ് ഇത്രയും വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. പരസ്‍പരം കാണാത്ത വിധം മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതോടെ വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. അബുദാബി പോലീസും അഗ്നിശമന സേനാവിഭാഗവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
