തലസ്ഥാനത്ത് സ്വകാര്യ ബസ്സിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം ജംഗ്ഷനില്‍ വച്ച് ബസ്സിടിച്ച വൃദ്ധ ചോരവാർന്ന് നടുറോഡില് കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. അരമണിക്കൂറിന് ശേഷം പൊലീസ് എത്തിയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.
സ്വകാര്യ ബസ്സിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമായത്. കല്ലമ്പലം ജംഗ്ഷനില്‍ വെച്ച് പൊയ്കവിള വീട്ടില്‍ ബേബിയെ (67) എതിര്‍ റോഡില്‍ നിന്നുവന്ന ബസ്സ് ഇടിക്കുകയായിരുന്നു. ബസ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ച ബേബിയെ പക്ഷേ യാത്രക്കാര്‍ ആരും തിരിഞ്ഞുനോക്കിയില്ല. അരമണിക്കൂലധികം മൃതദേഹം നടുറോഡില്‍ തന്നെ കിടന്നു. ഒടുവില്‍ പ്രദേശത്തെ കച്ചവടക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഗതഗാതര തിരക്കുള്ള റോഡില്‍ സിഗ്നലുകള്‍ ഇല്ലാത്തതിനാല്‍ ഇത്തരം അപകടങ്ങള്‍ ഇവിടെ പതിവാണ്.
