തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് വിദ്യാര്‍ഥിനി കോരാണി സ്വദേശിനി അഖിലയാണ് മരിച്ചത്. രാവിലെ സഹോദരനൊപ്പം ബൈക്കില്‍ പോകവെയാണ് സംഭവം. ബൈക്കില്‍ ടിപ്പര്‍ തട്ടിയതോടെ റോഡിലേക്ക് വീണ അഖിലയുടെ ദേഹത്തുകൂടി ടിപ്പര്‍ കയറി ഇറങ്ങിയാണ് മരണം. സംഭവം നടന്നയുടന്‍ ടിപ്പര്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ ഇറങ്ങിയോടി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.