തിരുവനന്തപുരം: തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ വണ്‍വേയിലൂടെ അമിത വേഗത്തില്‍ വന്ന ലോറി 15 ലേറെ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ റോഡരികിലൂടെ നടന്നുപോയ അഞ്ച് പേര്‍ക്ക് പരിക്കു പറ്റി. പരിക്കേറ്റ ഒരു കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.