മലപ്പുറത്ത് ബസും വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

മലപ്പുറം: മമ്പാട് ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആലിങ്കല്‍ അബു അക്ബറും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. 

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലമ്പൂരിലേക്ക് പോവുകയായിരുന്ന വാനില്‍ ഏഴുപേര്‍ ഉണ്ടായിരുന്നെങ്കിലും മൂന്നുപേര്‍ രക്ഷപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.