കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും റിമാന്‍റ് പ്രതി ജയിൽ ചാടി

First Published 9, Mar 2018, 12:29 PM IST
accuse escape from kozhikode district jail
Highlights
  • പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും പ്രതി ജയിൽ ചാടി. കോഴിക്കോട് കൂട്ടാലിട സ്വദേശി അനിലാണ് ജയിൽ ചാടിയത്. റിമാന്‍റ് തടവുകാരനായ ഇയാൾ ഒരു വീട് കത്തിച്ചതടക്കം രണ്ട് കേസുകളിൽ പ്രതിയാണ്. രാവിലെ ജയിൽ ജോലിയുടെ ഭാഗമായി തെങ്ങ് കയറാൻ പോയപ്പോഴാണ് സംഭവമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.

loader