പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ആത്മഹത്യക്ക് ശ്രമിച്ചു ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്
കോട്ടയം: വൈക്കത്ത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ വൈക്കം പൊലീസ് കസ്റ്റഡിയിലെടുത്ത ജയകുമാറാണ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
ബ്ലേഡ് കൊണ്ട് കഴുത്തിലെ ഞരമ്പ് മുറിക്കുകയായിരുന്നു. വൈക്കം സ്വദേശിയായ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
