സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രവിയെ കഴിഞ്ഞ ദിവസമാണ് പുതുനഗരം പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചക്കാണ് ഇയാള്‍ വിഷക്കായ് കഴിച്ചിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലം തുടര്‍ന്ന്, ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ മൊഴിയെടുക്കാനെത്തിയ മജിസ്‍ട്രേറ്റിനോടും വിഷക്കായ് കഴിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞിരുന്നു. രവിക്കെതിരെ പുതുനഗരം സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ കഴിഞ്ഞ 14 നാണ് പോലീസ് കേസ്സെടുത്തത്. ഇതിനു ശേഷം ഒളിവിലായിരുന്നു ഇയാള്‍. കസ്റ്റഡിയിലെടുക്കും മുന്‍പ് വിഷം കഴിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.