തിരുവനന്തപുരം: മൂന്നാറില്‍ പരിസ്ഥിതിക്ക് ദോഷംമുണ്ടാക്കുന്ന കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു നീക്കണമെന്ന് നിയമസഭ ഉപസമിതിയുടെ ശുപാര്‍ശ. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിച്ച പട്ടയ ഭൂമിയുടെ പട്ടയം റദ്ദാക്കണം. മൂന്നാറില്‍ നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാനും സമിതി നിര്‍ദേശിച്ചു.

കാര്‍ഷിക, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി പ്രത്യേക പരിസ്ഥിതി വികസന അതോറിറ്റി ആറ് മാസത്തിനകം രൂപീകരിക്കാനും ഉപസമിതി ശുപാര്‍ശ ചെയ്തു.