മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മദ്യപിച്ചെത്തി ബഹളം വെച്ച സംഭവത്തിൽ എആർ ക്യാമ്പിലെ പോലീസുകാരൻ ഷാജിക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ നടപടി എടുക്കും.
കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ മദ്യപിച്ചെത്തി ബഹളം വെച്ച സംഭവത്തിൽ എആർ ക്യാമ്പിലെ പോലീസുകാരൻ ഷാജിക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ നടപടി എടുക്കും.
ഇന്നലെ വൈകിട്ട് മുതലക്കുളം മൈതാനിയിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഇയാൾ ബഹളം വെച്ചത്. ഉടൻ പോലീസുകാരും പാർട്ടി പ്രവർത്തകരും ചേർന്ന് ഇയാളെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
