ചെമ്പ് സംസ്കരണ വ്യവസായം നിരോധിച്ചുകൊണ്ട് പുതിയ ബില്ല് കൊണ്ട് വരണമെന്ന് പരിസ്ഥിതിപ്രവർത്തകർ.

ചെന്നൈ: തമിഴ്നാട്ടില്‍ ചെമ്പ് സംസ്കരണ വ്യവസായം നിരോധിച്ചുകൊണ്ട് പുതിയ ബില്ല് കൊണ്ട് വരണമെന്ന് പരിസ്ഥിതിപ്രവർത്തകർ. സ്റ്റെർലൈറ്റ് പ്ലാൻറ് അടച്ചുപൂട്ടിയ സർക്കാർ ഉത്തരവ് കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ അത്തരമൊരുനീക്കം കൊണ്ടേ സാധിക്കുവെന്നാണ് നിയമവിദഗ്ദരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി രാജിവെക്കും വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.

തമിഴ്നാട് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാൻറ് സ്ഥിരമായി അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരുന്നു. പദ്ധതിയോടുള്ള ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് പ്ലാൻറ് അടച്ചുപൂട്ടാൻ നിർദേശിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഉത്തരവിട്ടത്.