ഗംഗയെ മാലിന്യമുക്തമാക്കാനായുള്ള പോരാട്ടത്തിനിടെ മരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി.ഡി അഗര്‍വാളിന്‍റെ പോരാട്ടം തുടരുമന്ന് രാഹുല്‍ ഗാന്ധി. ഗംഗയെ മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് 111 ദിവസം നിരാഹരമിരുന്ന അഗര്‍വാള്‍ വ്യാഴാഴ്ചയാണ് അന്തരിച്ചത്. ഗംഗ നദിക്കായി  ജീവിതം തന്നെ കൊടുത്തയാളാണ് അഗര്‍വാളെന്നും അമ്മ ഗംഗയുടെ യഥാര്‍ത്ഥ പുത്രനാണ് അഗര്‍വാളെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു.

ദില്ലി: ഗംഗയെ മാലിന്യമുക്തമാക്കാനായുള്ള പോരാട്ടത്തിനിടെ മരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ജി.ഡി അഗര്‍വാളിന്‍റെ പോരാട്ടം തുടരുമന്ന് രാഹുല്‍ ഗാന്ധി. ഗംഗയെ മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് 111 ദിവസം നിരാഹരമിരുന്ന അഗര്‍വാള്‍ വ്യാഴാഴ്ചയാണ് അന്തരിച്ചത്. ഗംഗ നദിക്കായി ജീവിതം തന്നെ കൊടുത്തയാളാണ് അഗര്‍വാളെന്നും അമ്മ ഗംഗയുടെ യഥാര്‍ത്ഥ പുത്രനാണ് അഗര്‍വാളെന്നും രാഹുല്‍ ഗാന്ധി പറ‍ഞ്ഞു. ഗംഗയെ സംരക്ഷിക്കുന്നത് രാജ്യത്തെ സംരക്ഷിക്കുന്നതിന് തുല്ല്യമാണ്. ഗംഗയെപോലെയുള്ള നദികളാണ് രാജ്യത്തെ സൃഷ്ടിച്ചത്. ജി.ഡി അഗര്‍വാളിനെ ഒരിക്കലും മറക്കുകയില്ലെന്നും അദ്ദേഹത്തിന്‍റെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

1932ല്‍ ജനിച്ച ജി ഡി അഗര്‍വാള്‍ ഐഐടി കാണ്‍പൂരിലെ പരിസ്ഥിതി വിഭാഗം പ്രൊഫസറായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലും ഇദ്ദേഹം അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ഗംഗാ നദി ശുചീകരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 22 നാണ് ജി.ഡി അഗര്‍വാള്‍ നിരാഹാരമാരംഭിച്ചത്.

Scroll to load tweet…