ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്..
മുംബൈ: നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു..മ്രുംബേ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ടചികിത്സയിലായിരുന്നു ധര്‍മേന്ദ.നടൻ പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം വ്യക്തമാക്കി.വീട്ടിൽ വച്ചായിരിക്കും തുടർന്നുള്ള ചികിത്സകൾ..കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്…ഇന്ന് രാവിലെ ഏഴരയോടെയാണ് ധർമ്മേന്ദ്ര ആശുപത്രി വിട്ടത്.
അതിനിടെ ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ബോധരഹിതനായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്..നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 61കാരനായ നടൻ സബർബൻ ജുഹുവിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.


