ഇന്ന് രാവിലെ ചവറ സി ഐക്ക് മുമ്പാകെ കീഴടങ്ങിയ കൊല്ലം തുളസി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് അസുഖത്തിന്‍റെ രേഖകൾ കോടതിയിൽ സമർപ്പിച്ചു. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

കൊല്ലം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ നടൻ കൊല്ലം തുളസിക്ക് കരുനാഗപ്പള്ളി മുൻസിപ്പൽ കോടതി ജാമ്യം അനുവദിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ജാമ്യം.

ഇന്ന് രാവിലെ ചവറ സി ഐക്ക് മുമ്പാകെ കീഴടങ്ങിയ കൊല്ലം തുളസി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. തുടർന്ന് അസുഖത്തിന്‍റെ രേഖകൾ കോടതിയിൽ സമർപ്പിച്ചു. ഈ രേഖകൾ പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻപിള്ള നയിച്ച ശബരിമല സംരക്ഷണ ജാഥയ്ക്ക് കൊല്ലം ചവറയിൽ നൽകിയ സ്വീകരണയോഗത്തിൽ കൊല്ലം തുളസി നടത്തിയ പ്രസംഗം സ്ത്രീവിരുദ്ധമാണെന്നാണ് പരാതി. കൊല്ലം തുളസിയുടെ ശബ്ദ സാമ്പിള്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.