കഴിഞ്ഞ ദിവസം ദുരിതം നേരിടുന്നവരെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ പോസ്റ്റിട്ടിരുന്നു. അതിനു പിന്നാലെയാണ് നടന്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. 

തൃശൂര്‍: അത്യാവശ്യ സാധനങ്ങളുമായി നടന്‍ ടൊവിനോ തോമസ് ദുരിതാശ്വാസ ക്യാമ്പിലെത്തി. വീടിനടുത്തുള്ള ഇരിങ്ങാലക്കുടയിലെ ക്യാമ്പിലേക്കാണ് ടൊവിനോ എത്തിയത്. കഴിഞ്ഞ ദിവസം ദുരിതം നേരിടുന്നവരെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ പോസ്റ്റിട്ടിരുന്നു. അതിനു പിന്നാലെയാണ് നടന്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. 

'ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ എന്‍റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്‍റ് ഇല്ല എന്ന പ്രശ്നം മാത്രമേയുള്ളൂ. തൊട്ടടുത്ത സുരക്ഷിതകേന്ദ്രമായിക്കണ്ട് ആര്‍ക്കും വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേര്‍ക്കിവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവു ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ' എന്നാണ് കഴിഞ്ഞ ദിവസം ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളടക്കമുള്ള വിവിധ വിവരങ്ങളും താരം സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുന്നുണ്ടായിരുന്നു.