മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന കൈമാറുമെന്നാണ് വിജയ് സേതുപതി അറിയിച്ചിരിക്കുന്നത്. ദുരിതം ഒറ്റപ്പെടുത്തിയവര്‍ക്കൊപ്പമാണ് താനെന്നും വിജയ് സേതുപതി

തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ച കേരളത്തിന് കൈത്താങ്ങുമായി വീണ്ടും തമിഴകം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ വിജയ് സേതുപതി. ദുരന്തത്തില്‍ ഒറ്റപ്പെട്ടവര്‍ക്കൊപ്പമാണ് താനെന്നും സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ് സേതുപതി അറിയിച്ചു. 

കേരളത്തിന് ആശ്വാസവുമായി നിരവധി നടീനടന്മാരാണ് തമിഴകത്ത് നിന്നും ബോളിവുഡില്‍ നിന്നുമെത്തിയത്. വിജയ്, സൂര്യ, കാര്‍ത്തി എന്നിവര്‍ക്ക് പിറകെ നയന്‍താരയും ഇന്ന് കേരളത്തിന് സംഭാവനയുമായി എത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് വിദ്യാബാലനുള്‍പ്പെടെയുള്ള താരങ്ങള്‍ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.