നടിയെ ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തിപരമായ പകയെന്ന് അന്വേഷണം സംഘം. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്നലെ ഉച്ചതിരിഞ്ഞാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചുപകര്‍രപ്പാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പൊലീസ് നൽകിയ അനുബന്ധ കുറ്റപത്രത്തിന്‍റെ പരിശോധന ഇന്ന് നടക്കും.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പകയുണ്ടാകാന്‍ എട്ടുകാരണങ്ങളാണ് പോലീസ് പറയുന്നത്. നടിയുടെ പെരുമാറ്റങ്ങളും പരാമര്‍ശങ്ങറളുമാണ് തന്റെ ദാമ്പത്യം തകരാന്‍ കാരണമായതെന്ന് ദിലീപ് വിശ്വസിച്ചു. ഇത് പകയുണ്ടാക്കുകയും ആ വൈരാഗ്യം പള്‍സര്‍ സുനിയെ മുന്‍നിര്‍ത്തി ആക്രമണം നടത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ഇത് ശരിവയ്ക്കുന്നതിന് വേണ്ടി സിനിമാ മേഖലയില്‍ നിന്നും സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അറിയാവുന്ന സിനിമാ പ്രവര്‍ത്തകരും സാക്ഷികളാവും.
നടിയെ ആക്രമിക്കാൻ 1.5 കോടി രൂപക്ക് ദിലീപ് ക്വട്ടേഷൻ കൊടുത്തതെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്. നഗ്നദൃശ്യങ്ങൾ വഴി നടിയുടെ വിവാഹജീവതം തകർക്കുകയായിരുന്നു ദിലീപിന്‍റെ ലക്ഷ്യം. ഇതിനായി ഒരുലക്ഷത്തിപതിനായിരം രൂപ രണ്ടു തവണയായി തൃശൂരിൽവെച്ച് കൈമാറിയെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.
ഏകദേശം പതിനൊന്ന് വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, കൂട്ടമാനഭംഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പള്‍സര്‍ സുനിയുടെ അതേ കുറ്റങ്ങള്‍ തന്നെയാണ് ദിലീപിനെതിരെയും ചുമത്തുക.650 പേജുള്ള കുറ്റപത്രം,1452 അനുബന്ധ രേഖകൾ,ശാസ്ത്രീയ രേഖകൾ ഉൾപ്പടെ ഗൂഡാലോചന തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങളും,പരിശോധനാ രേഖകളുമാണ് ഇതിലുള്ളത്.
സിനിമാ മേഖലയിൽ നിന്ന് മഞ്ജു വാര്യരും കാവ്യ മാധവനും അടക്കം 50 സാക്ഷികൾ. ആകെമൊത്തം 355 സാക്ഷികൾ. ഇതിൽ 33 പേരുടെ രഹസ്യമൊഴികളുമുണ്ട്. പരിശോധനകൾ പൂർത്തിയാകുന്ന മുറക്ക് കുറ്റപത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് നൽകും. നിലവിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും അന്വേഷണ സംഘത്തിനും പുറമെ മുഖ്യമന്ത്രിക്കുംഎജിയുടെ ഓഫീസിലും കേസിന്‍റെ പബ്ലിക് പ്രോസിക്യൂട്ടറായ സുരേശന്‍റെ പക്കലുമാണ് കുറ്റപത്രത്തിന്‍റെ പകർപ്പുള്ളത്.
