കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി താന്‍ നടത്തിയതായി പറയപ്പെടുന്ന സംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ പോലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതി മാര്‍ട്ടിന്‍റെ ഹര്‍ജി. 

കേസില്‍ രണ്ടു പ്രതികളും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രൊസിക്യൂഷന്‍ ചില ഫോണ്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. അതേസമയം ഈ ഫോണ്‍ മാര്‍ട്ടിന്‍റേതല്ലെന്നും പരാതിയില്‍ പറയുന്നു. ഹര്‍ജി നാളെ കോടതി പരിഗണിക്കും. അതിനിടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ റിമാന്‍ഡ് അടുത്ത മാസം ഏഴ് വരെ നീട്ടി.