കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി സുനില്‍കുമാറും ദിലീപും ഒരുമിച്ച് പത്ത് സിനിമകളില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇവയില്‍ ചിലതില്‍ കാവ്യാ മാധവനും അഭിനയിച്ചിരുന്നു. കാവ്യ മാധവനും ദിലീപുമായി സുനില്‍കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇതു സംബന്ധിച്ച സാക്ഷിമൊഴികള്‍ പൊലീസ് രേഖപ്പെടുത്തി. ദിലീപും കാവ്യയും സുനില്‍കുമാറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാ മാധവന്റെ മൊഴിയിലും വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് അടുത്ത ദിവസം നോട്ടീസ് നല്‍കും.
