നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചുവെന്ന് നടിയുടെ അമ്മ തന്നോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു ഭാഗ്യലക്ഷ്മി.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ പരാമര്‍ശം നിഷേധിച്ച് നടിയുടെ കുടുംബം രംഗത്തെത്തി. അമ്മയുടെ ഭാഗത്തു നിന്ന് അത്തരം പ്രസ്താവന ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ പൂര്‍ണ്ണതൃപ്തി ഉണ്ടെന്നും നടിയുടെ സഹോദരന്‍ പ്രതികരിച്ചു.