തെലുങ്ക് സിനിമ രംഗത്തെ പിടിച്ചുകുലുക്കി നടിമാരെ ഉപയോഗിച്ചുള്ള അമേരിക്കന്‍ പെണ്‍വാണിഭ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് എത്തുന്നു

ഹൈദരാബാദ്: തെലുങ്ക് സിനിമ രംഗത്തെ പിടിച്ചുകുലുക്കി നടിമാരെ ഉപയോഗിച്ചുള്ള അമേരിക്കന്‍ പെണ്‍വാണിഭ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് എത്തുന്നു.തെലുങ്ക് നിര്‍മ്മാതാവിന്‍റെ ഭാര്യ ഇടപാടുകാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന നടിമാരുടെ ലൈംഗിത സംബന്ധിച്ച വിവരങ്ങള്‍ എഴുതി സൂക്ഷിച്ചിരുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമേരിക്കയില്‍ സാംസ്‌ക്കാരിക പരിപാടിക്കായും മറ്റും അതിഥികളായി എത്തുന്ന നടിമാരെ ഭീഷണിപ്പെടുത്തി പെണ്‍വാണിഭം നടത്തുകയായിരുന്നു നിര്‍മ്മാതാവായ ടി എം കിഷനും ഭാര്യ ചന്ദ്രയും. 

ലൈംഗിക ആവശ്യവുമായി എത്തുന്നവര്‍ക്ക് ഒപ്പം ഒരോ നടിമാര്‍ എപ്പോള്‍ എവിടെ വെച്ച് ആരുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടെന്നും തുടങ്ങി ലൈംഗികത എത്രനേരം ഉണ്ടായിരുന്നു എന്ന് വരെയുള്ള വിവരങ്ങള്‍ ചന്ദ്ര ബുക്കില്‍ ഉണ്ടായിരുന്നുവെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയില്‍ നടിമാരെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതിനെ തുടര്‍ന്ന് പിടിയിലായ പിന്നീട് ഭീഷണിപ്പെടുത്തുക ലക്ഷ്യമിട്ട് നിര്‍മ്മാതാവ് രംഗങ്ങളുടെ വീഡിയാ പകര്‍പ്പുകള്‍ സൂക്ഷിച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്ത.

തെലുങ്ക് സിനിമയിലെ അഞ്ചു പ്രമുഖ നടിമാര്‍ റാക്കറ്റിന്റെ ഭാഗമാണ്. ഇവരെ പരിപാടിക്കെന്ന് പറഞ്ഞ് അമേരിക്കയിലേക്ക് കൊണ്ടു വരികയും പ്രമുഖരുമായി കിടക്ക പങ്കിടാന്‍ കിഷന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യുമായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ ആറ് പെണ്‍കുട്ടികള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 

ഇവരെ വിശ്വസിച്ച് അമേരിക്കയില്‍ എത്തുന്ന നടിമാരെ ചിക്കാഗോയിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെ നിന്നും ആവശ്യക്കാര്‍ക്ക് നടിമാരെ എത്തിച്ച് കൊടുക്കുകയാണ് പതിവ്. രണ്ട് ലക്ഷം രൂപ വരെയാണ് നടിമാര്‍ക്ക് വേണ്ടി ഇവര്‍ ഈടാക്കിയിരുന്നത്.