കോഴിക്കോട് ടൗണ്‍ എസ്ഐ വിമോദിന്റെ ഭാഗത്തു നിന്നുണ്ടായത് മൂന്നു ഗുരുതര തെറ്റുകളെന്ന് എഡിജിപി ആര്‍ ശ്രീലേഖലയുടെ റിപ്പോര്‍ട്ട്. കോഴിക്കോട് കോടതി വളപ്പില്‍ മാധ്യമങ്ങളെ വിലക്കാനോ വാഹനങ്ങള്‍ നിയന്ത്രിക്കാനോ ജില്ലാ ജഡ്ജി പൊലീസിനോട് നിര്‍ദ്ദേശിച്ചില്ല. എസ്ഐ ജഡ്ജിയോട് ഇക്കാര്യങ്ങള്‍ അങ്ങോട് പറയുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായാല്‍ മാത്രം മതിയെന്നാണ് ജഡ്ജി നി‍ര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡയിലെടുക്കുകയും ചെയ്തു. കോടതി നിര്‍ദ്ദേശിച്ചുവെന്ന് എസ് ഐ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ വാഹനമെടുക്കാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ, കൃത്യനിര്‍വ്വഹണത്തില്‍ നിന്നു മാറ്റി നിര്‍ത്തിയ എസ്ഐ പൊലീസുകാരെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് സ്റ്റേഷനുള്ളിലാക്കിമോശമായി പെരുമാറിയത് ഗുരുതര തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉടന്‍ സസ്‌പെന്റ് ചെയ്ത് വകുപ്പുതല അന്വേഷണം വേണമെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.