ഗവാസ്ക്കറിനെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍ ഗവാസ്ക്കറിന്‍റെ പരിക്കിന് കാരണം വാഹനം അലക്ഷ്യമായി ഓടിച്ചത് മൂലമെന്ന് എഡിജിപി

തിരുവനന്തപുരം:മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കറിനെതിരെ പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍. ഗവാസ്ക്കര്‍ ഔദ്യോഗിക വാഹനം അലക്ഷ്യമായി ഉപയോഗിച്ചെന്നും പരിക്കിന് കാരണം ഇതാണെന്നും സുദേഷ് കുമാറിന്‍റെ പരാതിയിലുണ്ട്. സംഭവത്തിന് ശേഷം സുരക്ഷാ ഭീഷണിയുണ്ടെന്നും സുധേഷ് കുമാര്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ഡിജിപിക്ക് നല്‍കിയ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

എഡജിപിയുടെ മകള്‍ തനിക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് ഗവാസ്ക്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഗവാസ്ക്കറിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഗവാസ്ക്കറിനെതിരെ എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ അടുത്ത മാസം നാല് വരെ ഗവാസ്ക്കറെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് ഡയറി ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.