കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന അഞ്ച് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
അടൂര്‍: അടൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് Rടട നേതാക്കൾ അടക്കം 5 പേർ അറസ്റ്റിൽ. താലൂക്ക് കാര്യവാഹക് അഭിലാഷ്, സഹകാര്യവാഹക് അരുൺ ശർമ്മ, ബിജെപി മണ്ഡലം സെക്രട്ടറി ശരത് ചന്ദ്രൻ, രാകേഷ് ,അനീഷ് എന്നിവരെയാണ് അടൂർ ഡിവൈഎസ് പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന അഞ്ച് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനായി ബോംബുകൾ എത്തിച്ചതും ഉപയോഗിച്ചതും ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
