റിസർവ്വ് ബാങ്ക് നിബന്ധന പാലിക്കാൻ കർഷകർക്ക് വായ്പ നൽകിയെന്ന് കാണിക്കുകയാണ് സംസ്ഥാനത്തെ ബാങ്കുകൾ. സ്വർണപണയത്തിന്മേൽ കൃഷി വായ്പ നൽകുന്ന ബാങ്കുകളുടെ ഇപ്പോഴത്തെ രീതി അവസാനിപ്പിക്കാൻ നടപടി എടുക്കും. കൂടുതൽ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി.
തിരുവനന്തപുരം: കർഷകരല്ലാത്തവർ കാർഷികവായ്പ നേടിയെടുക്കുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് റിസർവ് ബാങ്കിന് പരാതി നൽകുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. പ്രളയത്തിൽ കൃഷി നശിച്ച കർഷകരെ സഹായിക്കാൻ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് ബാങ്ക് - കർഷക സംഗമം സംഘടിപ്പിക്കുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
റിസർവ്വ് ബാങ്ക് നിബന്ധന പാലിക്കാൻ കർഷകർക്ക് വായ്പ നൽകിയെന്ന് കാണിക്കുകയാണ് സംസ്ഥാനത്തെ ബാങ്കുകൾ. സ്വർണപണയത്തിന്മേൽ കൃഷി വായ്പ നൽകുന്ന ബാങ്കുകളുടെ ഇപ്പോഴത്തെ രീതി അവസാനിപ്പിക്കാൻ നടപടി എടുക്കും. കൂടുതൽ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് നൽകാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ വ്യക്തമാക്കി.
കാർഷിക വായ്പക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്‍റെ ആനുകൂല്യം കർഷകർക്ക് കിട്ടാത്ത അവസ്ഥയുണ്ട്. കാർഷിക വായ്പകൾ നവംബർ 15 നകം പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വായ്പ നിഷേധിക്കുന്നത് ഒഴിവാക്കാനും ജപ്തി നടപടികൾ ഇല്ലാതാക്കാനുമായി ഈ മാസം 30 നകം കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് ബാങ്ക് - കർഷക സംഗമങ്ങൾ നടത്തും.