ദില്ലിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ വിമാനത്തിലാണ് മാംസാഹാരം വിളമ്പിയത്

ദില്ലി: യാത്രക്കാരന് മാംസാഹാരം നല്‍കിയതിന് എയര്‍ ഇന്ത്യ ജീവനക്കാരിയെ മേലുദ്യോഗസ്ഥ തല്ലി. ദില്ലിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ വിമാനത്തിലാണ് സസ്യാഹാരം ആവശ്യപ്പെട്ട യാത്രക്കാരന് മാംസാഹാരം നല്‍കിയതിന്റെ പേരില്‍ മേലുദ്യോഗസ്ഥ തന്നെ തല്ലിയതായി ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 17നാണ് സംഭവം. 

യാത്രക്കാരന്‍ സസ്യാഹാരത്തിന് പകരം മാംസാഹാരം നല്‍കിയെന്ന് യാത്രക്കാരന്‍ സൂപ്പര്‍വൈസറെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ പരാതി നല്‍കിയിരുന്നില്ല. അതേസമയം ജീവനക്കാരി ഭക്ഷണം മാറ്റി നല്‍കുകയും യാത്രക്കാരനോട് മാപ്പ് പറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മാംസാഹാരം നല്‍കിയെന്ന പേരില്‍ മേലുദ്യോഗസ്ഥ ജീവനക്കാരിയെ തല്ലിയത്. ഇതോടെ ജീവനക്കാരി മേലുദ്ദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കി.