Asianet News MalayalamAsianet News Malayalam

എയര്‍ ഇന്ത്യാ വിമാനം ടേക്ക് ഓഫിനിടെ മതിലില്‍ ഇടിച്ചു

വെള്ളിയാഴ്ച പുലര്‍ച്ചെ 1.20ഓടെയാണ് സംഭവമുണ്ടായത്. വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ മതിലില്‍ ഇടിക്കുകയായിരുന്നു. അതില്‍ മതിലിന്റെ ഒരു ഭാഗവും താവളത്തിലെ ആന്റീനയും ഉപകരണങ്ങളും തകരുകയും ചെയ്തു.

Air India flight taking off hits wall in Trichy, lands safely in Mumbai
Author
Thiruchirapalli, First Published Oct 12, 2018, 11:36 AM IST

ചെന്നൈ: യാത്രക്കാരുമായി പുറപ്പെട്ട എയര്‍ഇന്ത്യാ വിമാനം ടേക്ക് ഓഫിനിടെ മതിലില്‍ ഇടിച്ചു. യാത്രക്കാരും ജോലിക്കാരും അടക്കം 136 ആളുകളാണ് സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്നു യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ട്രിച്ചി-ദുബായ് ബി 737-800 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ രണ്ട് ചക്രങ്ങള്‍ക്കുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഇതോടെ യാത്ര ഉപേക്ഷിച്ച് വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. 

വെള്ളിയാഴ്ച പുലര്‍ച്ചെ 1.20ഓടെയാണ് സംഭവമുണ്ടായത്. വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ മതിലില്‍ ഇടിക്കുകയായിരുന്നു. അതില്‍ മതിലിന്റെ ഒരു ഭാഗവും താവളത്തിലെ ആന്റീനയും ഉപകരണങ്ങളും തകരുകയും ചെയ്തു.

മുംബൈയില്‍ വിമാനമിറക്കിയ ശേഷം ചില തകരാറുകള്‍ൃ ശ്രദ്ധയില്‍ പെടുകയും ചെയ്തു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ അടക്കം ചോദ്യം ചെയ്തു വരികയാണ്.

Follow Us:
Download App:
  • android
  • ios