ദില്ലി: എയർസെൽ മാക്സിസ് കേസില്‍  മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെയും കാർത്തി ചിദംബരത്തിന്റെയും ഇടക്കാല സംരക്ഷണം ദില്ലി പട്യാല ഹൗസ് കോടതി നീട്ടി. ഫെബ്രുവരി 18 വരെയാണ് ഇരുവരുടേയും സംരക്ഷണം നീട്ടിയത്. നേരത്തെ ഫെബ്രുവരി 1 വരെയാണ് കോടതി സംരക്ഷണം അനുവദിച്ചിരുന്നത്. കേസിൽ വാദം കേൾക്കുന്ന തിയതി പിന്നീട് അറിയിക്കും. 2006ൽ എയര്‍ സെൽ മാക്സിസ് ഇടപാടിനായി വിദേശനിക്ഷേപത്തിന് അനുമതി നൽകാൻ വഴിവിട്ട ഇടപെടൽ നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയാണ് ചിദംബരം.