വ്യോമസേനയുടെ ബിൽ സംസ്ഥാനങ്ങൾക്ക് അയക്കുന്നത് സാധാരണമാണെന്നും അത് കൈമാറുമ്പോൾ തുക എന്‍ഡിആര്‍ഫില്‍ നിന്ന് അനുവദിക്കുകയാണ് രീതിയെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.
ദില്ലി: കേരളത്തിൽ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനുള്ള വ്യോമസേനയുടെ ചെലവ് കേന്ദ്രം നല്‍കും. കേരളത്തിന് അനുവദിച്ച 3048 കോടിക്കു പുറമെ, ഈ തുക ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് നല്‍കുമെന്ന് ഉന്നത കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. വ്യോമസേനയുടെ ബിൽ സംസ്ഥാനങ്ങൾക്ക് അയക്കുന്നത് സാധാരണമാണെന്നും അത് കൈമാറുമ്പോൾ തുക എന്‍ഡിആര്‍ഫില്‍ നിന്ന് അനുവദിക്കുകയാണ് രീതിയെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.
എന്നാൽ പ്രളയകാലത്ത് അനുവദിച്ച അരിയുടെ വിലയായ 112 കോടി രൂപ പ്രത്യേകം നൽകില്ലെന്നാണ് സൂചന. കേരളത്തിലെ മന്ത്രിമാർക്ക് വിദേശയാത്രയ്ക്ക്
അനുമതി നിഷേധിച്ചിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. വിദേശ സംഘടനകളിൽ നിന്ന് ദുരിതാശ്വാസ സഹായം സ്വീകരിക്കാൻ വിലക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
