കാനില്‍ തിളങ്ങി ഐശ്വര്യ റായ്

കാനിലെ സ്ഥിരം സന്നിദ്ധ്യമാണ് ഐശ്വര്യ റായ് ബച്ചന്‍. തന്‍റെ സൗന്ദര്യത്തിന് വസ്ത്രങ്ങള്‍കൊണ്ട് മാറ്റുകൂട്ടുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന താരം കാനിലെ രണ്ടാം ദിവസവും റെഡ് കാര്‍പ്പെറ്റിനെ ഞെട്ടിച്ചുകൊണ്ടാണ് എത്തിയത്. 

View post on Instagram

ആരാധകരുടെ മനംകരുകയായിരുന്നു റാമി കൈഡി കൗച്ചറില്‍ 44കാരിയായ ഐശ്വര്യ. നേരത്തെ പര്‍പ്പ്ള്‍ കളര്‍ ലിപ്സ്റ്റിക് അണി‌ഞ്ഞെത്തി ഐശ്വര്യ കാനില്‍ വ്യത്യസ്തയായിരുന്നു. കാനിലെ ആദ്യ ദിവസം ബട്ടര്‍ഫ്ലൈ ഗൗണ്‍ ആണ് ഐശ്വര്യ അണിഞ്ഞിരുന്നത്. 

ഇത് 17-ാം തവണയാണ് ഐശ്വര്യ കാനില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ദിനം മകളുമൊത്താണ് താരം എത്തിയത്. മകളെ രാജകുമാരിയെപ്പോലെ അണിയിച്ചൊരുക്കിയ താരം മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.