ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് താൻ രാജി വയ്ക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിയെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. എന്നാൽ രാജി ഇതുവരെ സ്വീകരിച്ചതായി അറിയാൻ സാധിച്ചിട്ടില്ല.
ദില്ലി: ദില്ലി കോൺഗ്രസ് അധ്യക്ഷൻ അജയ് മാക്കൻ രാജിവച്ചു. മുൻ പാർലമെന്റ് അംഗമായ അജയ് മാക്കൻ 2015 മുതൽ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് താൻ രാജി വയ്ക്കുന്നതെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിയെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. എന്നാൽ രാജി ഇതുവരെ സ്വീകരിച്ചതായി അറിയാൻ സാധിച്ചിട്ടില്ല. ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അജയ് മാക്കൻ.
കഴിഞ്ഞ ആഴ്ച അജയ് മാക്കൻ തന്റെ തീരുമാനം രാഹുൽ ഗാന്ധിയെ അറിയിച്ചതായി മറ്റ് കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തുന്നു. പദവിയിൽ തുടരാൻ പാർട്ടി നേതൃത്വം അജയ് മാക്കനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അർവിന്ദ് സിംഗ് ലവ്ലിയെ മാറ്റിയാണ് അജയ് മാക്കൻ ദില്ലിയിലെ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്.
