തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മുകളിൽ പ്രവർത്തിക്കേണ്ട സ്ഥാപനമല്ല മനുഷ്യാവകാശ കമ്മീഷനെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിറകേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പി.മോഹൻദാസിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എ.കെ.ബാലനും.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മുകളിൽ പ്രവർത്തിക്കേണ്ട സ്ഥാപനമല്ല മനുഷ്യാവകാശ കമ്മീഷനെന്ന് മന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് പറയാൻ കമ്മീഷന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികൾ സർവ്വീസിൽ ഉണ്ടാകില്ലെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
