സാധാരണഗതിയില്‍ വിധി പുറപ്പെടുവിച്ച കേസുകളില്‍ സമര്‍പ്പിക്കപ്പെടുന്ന റിവ്യൂ ഹരജി സുപ്രീം കോടതി പരിഗണിക്കാറില്ല. എന്നാല്‍ പ്രതിയുടെ വധശിക്ഷ ഒഴിവാക്കിയതിനെ തുടര്‍ന്ന സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ജനരോഷവും കേസ് നടത്തിപ്പില്‍ പാളിച്ചയുണ്ടായെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും ഉയര്‍ന്ന സാഹചര്യത്തില്‍ പുനഃപരിശോധനാ ഹരജി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. കേസില്‍ ഹാജരായ അഭിഭാഷകരുമായി മന്ത്രി ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തും. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി എന്തൊക്കെ പുതിയ വാദങ്ങള്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്താന്‍ സാധിക്കുമെന്നും ചര്‍ച്ച ചെയ്യും.