തിരുവനന്തപുരം: എന്‍സിപിയില്‍നിന്ന് എ.കെ. ശശീന്ദ്രന്‍ മന്ത്രിയാകും. എലത്തൂരില്‍നിന്നുള്ള എംഎല്‍എയാണ് ശശീന്ദ്രന്‍. 

പുതിയ എല്‍ഡിഫ് മന്ത്രിസഭയിലേക്ക് തന്നെ നിര്‍ദേശിച്ച പാര്‍ട്ടിക്ക് അളവറ്റ നന്ദി രേഖപ്പെടുത്തുന്നതായി എ.കെ. ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ജനപക്ഷത്തുനിന്നുള്ള പ്രവര്‍ത്തനമാകും തന്റേത്. മന്ത്രിസ്ഥാനം പങ്കിടുമെന്നതു സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇക്കാര്യം തനിക്ക് അറിയില്ലെന്നും, മന്ത്രിയാകാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ അതിനുവേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.