തിരുവനന്തപുരം: എകെ ഗോപാലനെ കുറിച്ച് ഇല്ലാത്ത കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ബൽറാം മാപ്പ് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴുതയ്ക്ക് കാമം എന്നാൽ കരഞ്ഞു തീർക്കുന്നത് പോലെയാണ് എംഎം മണി. മണി മറ്റ് നേതാക്കളെ അധിക്ഷേപിച്ച് കാമം തീർക്കുന്നത്. മന്ത്രിയെ നിലയ്ക്കുനിർത്താൻ എന്തുകൊണ്ട് പിണറായി തയ്യാറായില്ല. വിടി ബൽറാമിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന അവർ കാറൽ മാർക്സിന്റെ ജീവചരിത്രം പഠിക്കണം.
അത് കഴിഞ്ഞാൽ സദാചാരത്തെക്കുറിച്ച് പറയാൻ ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ല. സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെ ഗോപാലൻ മറ്റൊരാളെ പ്രേമിച്ചത്. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാർക്സിസ്റ്റുകാർ ഈ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരർഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുള്ളപ്പോൾ ഗോപാലൻ തനിക്ക് പിന്നാലെ നടന്നു എന്നത് കെആർ ഗൗരിയമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.
