ഒത്തു തീര്‍പ്പുഫോര്‍മുലകളൊക്കെ പരാജയപ്പെട്ട് രണ്ട് വിഭാഗവും പാര്‍ട്ടി ചിഹ്നത്തിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച അവസാന നിമിഷത്തിലാണ് വീണ്ടും നാടകീയ നീക്കവുമായി മുലായം രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അഖിലേഷ് യാദവ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിക്കുമെന്നും മുലായം പറഞ്ഞു. ഉത്തര്‍പ്രഗേശിലെ എല്ലാ ജില്ലകളിലും താന്‍ നേരിട്ട് പ്രചാരണം നടത്തുമെന്നും മുലായം വ്യക്തമാക്കി.

എന്നാല്‍ നേരത്തെ രൂക്ഷമായി വിമര്‍ശിച്ച രാംഗോപാല്‍ യാദവിനെക്കുറിച്ച് മുലായം പ്രതികിച്ചില്ല. രാം ഗോപാല്‍ യാദവിനെ തഴഞ്ഞ് അഖിലേഷിനെ ഒപ്പം നിര്‍ത്താനാണ് മുലായ്തതിന്റെ നീക്കം. അഖിലേഷ് ഈ നീക്കത്തിനെ അനുകൂലിക്കുമോ എന്ന് വ്യക്തമല്ല. മുലായം സിങ് യാദവിന്റെ ഈ നീക്കത്തോടുള്ള അഖിലേഷ് യാദവിന്റെ പ്രതികരികരണമാണ് നിര്‍ണ്ണായകമാകുക.