തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകനായ ആലപ്പി അഷ്റഫ്. ദിലീപ് ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം നടത്തുവെന്ന് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയെന്നും ആലപ്പി അഷ്റഫ് ആരോപിക്കുന്നു.
കുറ്റം ചെയ്തവര്‍ അതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കും. അതിനായി അവര്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെനന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേര്‍ത്തു. ആയിരം സാക്ഷികളെ നിരത്തിയാലും അതില്‍ 900 പേരെയും സാധിക്കാന്‍ ദിലീപിന് സാധിക്കുമെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. നടിയെ ആക്രമിച്ച കേസില്‍ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ച് കഴിഞ്ഞുവെന്ന് ആലപ്പി അഷ്റഫ് ആരോപിച്ചു.
അക്രമിക്കപ്പെട്ട നടിയ്ക്ക് നീതി നിഷേധിക്കപ്പെട്ടാന്‍ അങ്ങേയറ്റം വരെ പോരാടാന്‍ ഒരുക്കമാണെന്നും ആലപ്പി അഷറഫ് പറയുന്നു. അതിപ്രാധാന്യമുള്ള കേസിനിടയ്ക്ക് ദിലീപിനെ വിദേശത്തേയ്ക്ക് പോകാന്‍ അനുവദിക്കരുതായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. സാക്ഷി മൊഴികള്‍ മാറി മറയുന്നത് ദിലീപിന്റെ സ്വാധീനം കൊണ്ടാണെന്നും ആലപ്പി അഷ്റഫ് ആരോപിക്കുന്നു.
