തിരുവനന്തപുരം: പൂജ അവധിക്ക് മുന്‍പ് പാഠപുസ്തകങ്ങള്‍ മുഴുവന്‍ സ്കൂളുകളിലും എത്തിക്കുമെന്ന് കെ.ബി.പി.എസ് എം ഡി ടോമിന്‍ ജെ തച്ചങ്കരി. പാദ വാര്‍ഷിക പരീക്ഷയ്ക്ക് ശേഷമുള്ള പാഠപുസ്തക വിതരണം അവതാളത്തിലായത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പുസ്തകത്തിന്‍റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാവാറായെന്ന് തച്ചങ്കരി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒന്നാം വാള്യത്തിലെ പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് മുമ്പു തന്നെ വിതരണം ചെയ്തിരുന്നു. എന്നാല്‍ രണ്ടാം വാള്യത്തിലെ പുസ്തകങ്ങള്‍ ഓണപരീക്ഷ കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും സ്കൂളകളില്‍ എത്തിയില്ല. പൂജ അവധിക്ക് മുന്‍പായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ആവശ്യമായ പുസ്തകങ്ങള്‍ എത്തും എന്നാണ് കെ.ബി.പി.എസ് എംഡി ടോമിന്‍ തച്ചങ്കരി പറയുന്നത്.