രോഗിയെ സട്രെച്ചറില്‍ ഉപേക്ഷിച്ച് ആംബുലൻസ് ജീവനക്കാർ കടന്നതായി പരാതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം
തിരുവനന്തപുരം: സ്വകാര്യ ആംബുലൻസിൽ എത്തിച്ച രോഗിയെ ആംബുലൻസ് ജീവനക്കാർ ഉപേക്ഷിച്ചു കടന്നതായി പരാതി. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലാണ് സംഭവം .
കല്ലമ്പലം കെ ടി സി ടി ആശുപത്രിയില് നിന്ന് എസ്കെഎസ്എസ്എഫ് ആംബുലൻസില് എത്തിച്ച രോഗിയെ ഐ സി യുവിന് സമീപം സട്രെച്ചറില് കിടത്തിയശേഷം ആംബുലൻസുകാര് പോകുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കണ്ട ജീവനക്കാര് അറിയിച്ചതിനെത്തുടര്ന്ന് ആശുപത്രി അധികൃതരെത്തി രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി .
അതേസമയം, കൂടെ ഉണ്ടായിരുന്ന ആളെ അത്യാഹിത വിഭാഗത്തിലിറക്കിയശേഷമാണ് പോയതെന്നാണ് ആംബുലൻസ് ജീവനക്കാരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല് കോളജ് ആശുപത്രി അധികൃതര് പൊലീസില് പരാതി നല്കിയിട്ടുണ്ട് രോഗിയെ എത്തിച്ചതിന് 5500 രൂപയും ആംബുലൻസുകാര് വാങ്ങി.
