വനിതകളുടെ ഡ്രൈവിങുമായി ബന്ധപ്പെടുന്ന എല്ലാ സേവനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് നടത്തിയ രണ്ട് ദിവസത്തെ സമ്മേളനത്തിലാണ് ഇത്തരമൊരു വിലയിരുത്തലുണ്ടായത്.

ജിദ്ദ: സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുവാദം നല്‍കിയതിലൂടെ സൗദി അറേബ്യയില്‍ 50,000 തൊഴില്‍ അവസരങ്ങള്‍ കൂടി പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. വനിതകളുടെ ഡ്രൈവിങുമായി ബന്ധപ്പെടുന്ന എല്ലാ സേവനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് നടത്തിയ രണ്ട് ദിവസത്തെ സമ്മേളനത്തിലാണ് ഇത്തരമൊരു വിലയിരുത്തലുണ്ടായത്. സൗദി അറേബ്യന്‍ മോട്ടോര്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ കൂടിയായ ഖാലിദി ബിന്‍ സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഫൈസല്‍ രാജകുമാരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സ്ത്രീകളുടെ ഡ്രൈവിങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആറ് വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു രണ്ട് ദിവസത്തെ സമ്മേളനം.
കടപ്പാട്: അറബ് ന്യൂസ്