തിരുവനന്തപുരം: കക്കൂസിനെ കുറിച്ച് പറയുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂവെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എവിടെ ചെന്നാലും ഇക്കാര്യം പറയുന്നത് പാവപ്പെട്ടവര്ക്ക് ഏറ്റവും ആവശ്യം കക്കൂസും വീടും ആയത് കൊണ്ടെന്നും കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ മുദ്രാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പെട്രോള്‍ വിലവര്‍ധനവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി നേരത്തെ മന്ത്രി ഇങ്ങനെ പറഞ്ഞിരുന്നു. പെട്രോളില്‍ നിന്ന് ലഭിക്കുന്ന വരുമാനം പാവപ്പെട്ട ജനങ്ങള്‍ക്ക് കക്കൂസും വീടുകളും നിര്‍മിക്കനാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ കണ്ണന്താനത്തിന്റെ ഈ പ്രസ്താവന ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പരഹാസങ്ങള്‍ അരങ്ങേറുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
