വിനോദസഞ്ചാരികൾക്ക് സുരക്ഷയില്ലാത്ത സ്ഥലം എന്ന അപഖ്യാതി കേരളത്തിനുണ്ടാക്കും.
തിരുവനന്തപുരം: വിദേശവനിതയുടെ കൊലപാതകം കേരള ടൂറിസത്തിന് തിരിച്ചടിയായെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അഭിപ്രായപ്പെട്ടു. വിദേശവനിതയുടെ മരണം വിനോദസഞ്ചാരികൾക്ക് സുരക്ഷയില്ലാത്ത സ്ഥലം എന്ന അപഖ്യാതി കേരളത്തിനുണ്ടാക്കും.
ദേശീയ പുരസ്കാരവിതരണവേദിയിലുണ്ടായ വിവാദങ്ങളെക്കുറിച്ച് പറയേണ്ടത് താനല്ലെന്നും കേന്ദ്ര വാർത്തവിനിമയ മന്ത്രാലയമാണെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
