അംബാനിയുടെ മരുമകളാവാന്‍ പോകുന്ന ശോക്ല മേത്തയുടെ വിശേഷങ്ങള്‍

First Published 29, Mar 2018, 5:15 PM IST
ambani s daughter in law Shloka Mehta
Highlights
  • ആകാശും, ശോക്ലയും മുംബൈ ധീരുഭായി അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ സഹപാഠികളായിരുന്നു

മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു പേരാണ് ശോക്ല മേത്തയുടെത്. മുകേഷ് അംബാനിയുടെ മരുമകളാവാന്‍ പോകുന്ന പെണ്‍കുട്ടിയാണ് ശോക്ല മേത്ത. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയയില്‍ ഈ പേര് ചര്‍ച്ചചെയ്യപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

റോസ്സി ബ്ലൂ ഡയമണ്‍ഡ്സ് എന്ന രത്നവ്യാപാര ശൃംഖലയുടെ ഉടമയായ റെസ്സല്‍ മേത്തയുടെയും മോണ മേത്തയുടെയും മകളാണ് ശോക്ല മേത്ത. ശോക്ലയെ നാല് വയസ്സുളളപ്പോള്‍ മുതല്‍ അംബാനി കുടുംബത്തിന് അറിയാം. ആകാശും, ശോക്ലയും മുംബൈ ധീരുഭായി അംബാനി ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ സഹപാഠികളായിരുന്നു. സ്കൂള്‍ കാലഘട്ടത്തിനു ശേഷം  ശോക്ല പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയിലേക്ക് പോയി. അവിടെ നിന്ന് ശോക്ല നരവംശ ശാസ്ത്രത്തില്‍ 2013ല്‍ ബിരുദമെടുത്തു. പിന്നീട് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ശോക്ല നിയമ ബിരുദവും കരസ്ഥമാക്കി. 

ശോക്ലയ്ക്ക് ഇപ്പോള്‍ 26 വയസ്സുണ്ട്. ദക്ഷിണ മുംബൈയില്‍ താമസിക്കുന്ന മേത്ത ദമ്പതികള്‍ക്ക് ശോക്ലയെ കൂടാതെ രണ്ട് പെണ്‍കുട്ടികള്‍ കൂടിയുണ്ട്. റോസി മേത്ത ഡമണ്‍ഡ്സിന് ഇന്ത്യയെ കൂടാതെ മറ്റ് 12 രാജ്യങ്ങളില്‍ കൂടി സാന്നിധ്യമുണ്ട്. 2014 മുതല്‍ ഈ രത്നവ്യാപാര ശൃംഖലയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ശോക്ലയുമുണ്ട്. 2015 ല്‍ തുടങ്ങിയ കണക്ട് ഫോര്‍ എന്ന സംഘടനയുടെ സഹസ്ഥാപക കൂടിയായാണ് ശോക്ല. എന്‍ജിഒകള്‍ക്ക് വോളന്‍റിയര്‍മാരെ എത്തിച്ചുകൊടുക്കുന്നതാണ് ശോക്ലയുടെ സ്ഥാപനത്തിന്‍റെ ജോലി.
 

loader