പ്രതിമ തകര്‍ക്കപ്പെട്ടതില്‍ രോഷാകുലരായ നാട്ടുകാരെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്.
ധടപൂര്‍: ഹരിയാനയിലെ ധടപൂര്‍ ഗ്രാമത്തിലുള്ള ബി.ആര്‍ അംബ്ദേക്കറിന്‍റെ പ്രതിമ തകര്‍ത്ത നിലയില്‍. ഞായറാഴ്ച രാവിലെ പ്രതിമ തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ക്കപ്പെട്ടതില്‍ രോഷാകുലരായ നാട്ടുകാരെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്.
കുറ്റാരോപിതരെ ഉടന്‍ പിടികൂടുമെന്ന് പ്രദേശവാസികള്‍ക്ക് പൊലീസ് ഉറപ്പുനല്‍കി.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ കല്‍പി ഗ്രാമത്തിലെ അംബ്ദേക്കറുടെ പ്രതിമയും സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു.
