പെരുമ്പാവൂ‍ര്‍‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അമീറിന് ജാമ്യത്തിന് അര്‍ഹതയില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. 90 ദിവസത്തിനുശേഷമാണ് കുറ്റപത്രം നല്‍കിയതെന്നും അതിനാല്‍തന്നെ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് പ്രതിഭാഗം ഉന്നയിക്കുന്നത്. അമീറിന്റെ ജാമ്യാപേക്ഷ നേരത്തെയും ഇതേ കോടതി തള്ളിയിരുന്നു. ഇതിനിടെ പൊലീസ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജ‍ഡ്ജി ഇന്ന് പരിശോധിക്കും. ഇതിനുശേഷമാകും കുറ്റപത്രം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.