വിസ്‌കോണ്‍സിന്‍, പെന്‍സില്‍ വാനിയ, മിഷിഗണ്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫലമാണ് ട്രംപിന് വിജയം സമ്മാനിച്ചത്. വിസ്‌കോണ്‍സിനിലെ  വോട്ടെണ്ണലില്‍ ഫലം മറിച്ചായാല്‍ ട്രംപിന് സ്ഥാനചലനം സംഭവിക്കില്ല. പക്ഷെ മറ്റ് രണ്ട് സംസ്ഥാനങ്ങളിലെ ഫലത്തില്‍ മാറ്റമുണ്ടായാല്‍ അത് ഹിലരിക്ക് അനുകൂലമായ നീക്കമായി മാറും.