ന്യൂഡല്‍ഹി: ഉത്തർ പ്രദേശിലെ അമേഠിയില്‍ അമിത്ഷായുടെ സന്ദർശനം നടക്കാനിരിക്കെ സ്ഥലത്തെ കോൺഗ്രസ് നേതാവ് ബിജെപിയില്‍ ചേർന്നതായി പ്രഖ്യാപിച്ചു. കോൺഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മണ്ഡലം കൂടിയായ അമേഠിയിലെ കോൺഗ്രസിന്‍റെ പ്രാദേശിക നേതാവ് ജാങ് ബഹാദൂർ സിംഗാണ് ബിജെപിയില്‍ചേർന്നത്.

മണ്ഡലത്തില്‍ കോൺഗ്രസിന്‍റെ വികസന പ്രവർത്തനങ്ങളില്‍ താന്‍ തീർത്തും നിരാശനാണെന്നാണ് വിഷയത്തെ കുറിച്ച് ജാങ് ബഹാദൂർ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 2007 ല്‍ ബിഎസ്‍പി വിട്ട് കോൺഗ്രസില്‍ചേർന്നയാളാണ് മുന്‍ എംഎല്‍എ കൂടിയായ ജാങ് ബഹാദൂർ സിംഗ്.